സിആര്‍ രവിചന്ദ്രന്‍|
Last Updated:
തിങ്കള്‍, 10 ജനുവരി 2022 (10:31 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,79,723. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 7,23,619 ആയി. കഴിഞ്ഞ മണിക്കൂറുകളില് 146 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ രാജ്യത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകള്‍ 4,033 ആയി ഉയര്‍ന്നു.