ശ്രീനഗര്‍|
VISHNU N L|
Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (10:35 IST)
അതിര്‍ത്തിയിലെ സംഘര്‍ഷ പരിഹാരത്തിനായി ഇന്ത്യ-പാക് സുരക്ഷ ഉദ്യോയാഗസ്‌ഥരുടെ ഉന്നതതല യോഗം ഒമ്പതിന് ചേരാനിരിക്കെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്‌താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. അതിര്‍ത്തിയിലെ പൂഞ്ച് സെക്‌ടറിലെ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിവയ്‌പ്പ് നടത്തിയത്.
ഞായറാഴ്ച അർദ്ധരാത്രിയോടെ മോർട്ടാറുകളും ഗ്രനേഡുകളും ഉപയോഗിച്ചാണ് പാക് റേഞ്ചർമാർ ആക്രമണം നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. വെടിവയ്‌പ്പ് ഇപ്പോഴും തുടരുകയാണെന്നും ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്നും സൈനിക വക്‌താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. ഞായറാഴ്‌ചയും ആക്രമണമുണ്ടായതോടെ സെപ്‌റ്റംബറില്‍മാത്രം അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന പ്രകോപനങ്ങളുടെ എണ്ണം ഏഴായി.