1965 ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ ദാരുണമായി പരാജയപ്പെട്ടുവെന്ന് പാക് ചരിത്രകാരന്‍

കറാച്ചി| VISHNU N L| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (11:58 IST)
ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാൻ ഇന്ത്യയോട് ദാരുണമായി പരാജയപ്പെടുകയായിരുന്നുവെന്ന് പാക് ചരിത്രകാരന്‍ ഡോ എസ് അക്ബർ സെയ്ദി. 1965 ലെ യുദ്ധത്തിന്റെ 50–മത് വാർഷികാഘോഷങ്ങൾ നടക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സെയ്‍ദിയുടെ പ്രസ്താവന.
പാകിസ്ഥാൻ വിജയിച്ചുവെന്നു പറയുന്നത് വെറും കെട്ടുകഥ മാത്രമാണ്. ഇതിലും വലിയൊരു കള്ളം വേറെയില്ല. യുദ്ധത്തിൽ നമ്മൾ ഇന്ത്യയോട് ദാരുണമായി പരാജയപ്പെടുകയാണുണ്ടായത്- സെയ്ദി പറഞ്ഞു.

പാക് ദിനപത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധവിജയാഘോഷം രാജ്യത്തിന്റെ ഓരോ കോണിലും നടക്കുകയാണ്. പാക്കിസ്ഥാൻ യുദ്ധം വിജയിച്ചുവെന്നു പറയുന്നതുപോലെ മറ്റൊരു കള്ളം വേറെയില്ല. ജനങ്ങൾ ഇക്കാര്യത്തിൽ അജ്ഞരാണ്. കാരണം പാക്കിസ്ഥാന്റെ ചരിത്രം അവരെ പഠിപ്പിക്കുന്നത് പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെയാണ് എന്നും സെയ്ദി പറഞ്ഞു.

പാകിസഥാന്റെ ചരിത്രമല്ല മറിച്ച് പാകിസ്ഥാന്‍ എങ്ങനെ രൂപം കൊണ്ടു എന്നതാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. പാർസികളും ഹിന്ദുക്കളും കറാച്ചിയിൽ വിദ്യാഭ്യാസ വളർച്ചയ്ക്ക് വളരെയധികം സംഭാവന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :