ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ കനത്ത ഇടിവ്

മുംബയ്| VISHNU N L| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (10:20 IST)
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ കനത്ത ഇടിവ്. ആഗസ്‌റ്റ്
28നു സമാപിച്ച വാരത്തിൽ 343.3 കോടി ഡോളറിന്റെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. ഡോളറിന്റെ കുതിപ്പിനെ തുടർന്ന്, രണ്ടാഴ്‌ചക്കാലം മികച്ച വർദ്ധന രേഖപ്പെടുത്തിയ ശേഷമാണ് കഴിഞ്ഞവാരം നഷ്‌ടമുണ്ടായത്. ജൂൺ 19ന് രാജ്യത്തിന്റെ കരുതൽ വിദേശ നാണയ ശേഖരം സർവകാല ഉയരമായ 35,546 കോടി ഡോളറിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 35,192 കോടി ഡോളറിലേക്ക് ഇടിഞ്ഞത്.

വിദേശ നാണയ ആസ്‌തി കഴിഞ്ഞവാരം 342.4 കോടി ഡോളർ ഇടിഞ്ഞ്
32,830.6 കോടി ഡോളറായി. അന്താരാഷ്‌ട്ര നാണയ നിധിയിലെ ഇന്ത്യയുടെ കരുതൽ ധന ശേഖരം 23കോടി ഡോളറിന്റെ നഷ്‌ടം നേരിട്ടു. ഇതിപ്പോൾ 129.50 കോടി ഡോളറാണ്.

അതേസമയം, നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയ്‌ക്ക് തിരിച്ചടിയല്ലെന്നും കേന്ദ്ര സർക്കാരിന്റെ ഉത്തേജക നടപടികളുടെ പിൻബലത്തിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജി.ഡി.പി വളർച്ചാ നിരക്ക് 7.8 ശതമാനത്തിലേക്ക് ഉയരുമെന്നും പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ ബർക്ളെയ്‌സ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ പാദത്തിൽ (ഏപ്രിൽ
- ജൂൺ) ഏഴ് ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ച ജനുവരി- മാർച്ചിലെ 7.5 ശതമാനത്തിൽ നിന്നായിരുന്നു ഈ വീഴ്‌ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :