നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ; ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു

കശ്മീരിൽ ഒരു ഭീകരനെയും ഏഴു പാക് സൈനികരെയും ഇന്ത്യൻ സൈന്യം വധിച്ചു

  india , pakistan , URI attack , jammu kashmir , blast , ഇന്ത്യ പാകിസ്ഥാന്‍ തര്‍ക്കം , അതിര്‍ത്തി , വെടിവയ്‌പ് , ആക്രമണം , പാക് സേന , സൈന്യം
ജമ്മു| jibin| Last Updated: വെള്ളി, 21 ഒക്‌ടോബര്‍ 2016 (21:03 IST)
ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിലുണ്ടായ വെടിവെപ്പിൽ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. കശ്‌മീരിലെ കത്വ ജില്ലയിലായിരുന്നു സംഭവം. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്‌പ്പിന്
മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിലാണ് സൈനികർ കൊല്ലപ്പെട്ടത്.

ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് പാക് സേനയുടെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്‌പ്പ് ഉണ്ടാകുകയായിരുന്നു.
ബിഎസ്എഫും തിരിച്ച് വെടിയുതിര്‍ത്തതോടെയാണ് പാക് സൈനികർ കൊല്ലപ്പെട്ടത്.

രാവിലെ പാകിസ്താൻ നടത്തിയ ആക്രണത്തിൽ ഗുർണം സിങ് എന്ന സൈനികന് പരിക്കേറ്റിരുന്നു.
ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്ന് ബിഎസ്എഫ് അറിയിച്ചു. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം അതിർത്തിയിൽ പാക് സൈനികർ പലതവണ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. 30 ലധികം തവണ കരാർ ലംഘിച്ചതായാണ് റിപ്പോർട്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :