aparna shaji|
Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (08:35 IST)
ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇന്ത്യൻ ജനതയ്ക്ക് ഒരിക്കൽ കൂടി കാണാം. ഗുർമീത് റാം റഹീം സിംഗ് ആണ് സർജിക്കൽ സ്ട്രൈക്ക് സിനിമയാക്കാൻ ഒരുങ്ങുന്നത്. എംഎസ്ജി- ദ ലയണ്‍ ഹാര്‍ട്ട്- ഹിന്ദ് ക നപക് കോ ജവാബ് ‘ എന്നായിരിക്കും ചിത്രത്തിന്റെ പേര്. സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന് തെളിവുണ്ടോ എന്ന് ചോദിക്കുന്നവർക്ക് തെളിവും മറുപടിയുമായിരിക്കും ഈ സിനിമയെന്ന് ഗുർമീത് സിംഗ് വ്യക്തമാക്കുന്നു.
തന്റെ മുന്നാമത്തെ ചിത്രമായ ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ടിന്റെ വിജയഘോഷ വേളയിലാണ് പുതിയ ചിത്രത്തെ കുറിച്ച് ഗുര്‍മീത് പറഞ്ഞത്. തന്റെ എല്ലാ ചിത്രങ്ങളെ പോലെ ഇതും രാജ്യസ്നേഹത്തിന് മുൻതൂക്കം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 25 ദിവസത്തിനകം ചിത്രമ് പൂർത്തിയാകും. രാജ്യം നേരിടുന്ന വെല്ലുവിളികളും സൈനികർ അനുഭവിക്കുന്ന പ്രശ്നങ്ങളും ചിത്രത്തിൽ കാണിക്കും.
തീവ്രവാദികളുടെ ആക്രമണവും ജവാന്മാരുടെ അവസ്ഥയും ചിത്രത്തിൽ ഉണ്ടാകും. ഇന്ത്യ തിരിച്ചടി നടത്തിയത് വിശ്വസിക്കാതെ അതിന് തെളിവ് അന്വേഷിക്കുന്നവർക്ക് ഒരു മറുപടിയായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ വ്യക്തമാക്കി.