സജിത്ത്|
Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (10:36 IST)
ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യയ്ക്കു മുന്നേറ്റം. പതിനൊന്ന് സ്ഥാനങ്ങള്‍ കയറിയ
ഇന്ത്യ ഇപ്പോള്‍ 137–ാം സ്ഥാനത്താണ്. സെപ്റ്റംബറിൽ നടന്ന സൗഹൃദ മൽസരത്തിൽ 114–ാം റാങ്കുകാരായ പ്യൂർട്ടോറിക്കയെ തോൽപിച്ചതാണ് റാങ്കിങ്ങില്‍ മുന്നേറ്റം നടത്താന്‍ ഇന്ത്യയ്ക്കു തുണയായത്.
കഴിഞ്ഞ ആറു വർഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്ഥാനമാണിത്. 2010 ഓഗസ്റ്റിലും ഇന്ത്യ ഇതേ റാങ്കിലെത്തിയിരുന്നു. റാങ്കിങ്ങിൽ ദേശീയ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ സന്തോഷം രേഖപ്പെടുത്തി. ഫെബ്രുവരിയിൽ കോൺസ്റ്റന്റൈൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ 171–ാം സ്ഥാനത്തായിരുന്നു ഇന്ത്യ.