സാംബ ജില്ലയില്‍ പാക് വെടിവെപ്പ്; ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു

 പാക് വെടിവെപ്പ് , പാകിസ്ഥന്‍ , ഇന്ത്യന്‍ സൈന്യം ,  പാകിസ്ഥാന്‍
ജമ്മു| jibin| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (10:31 IST)
അതിര്‍ത്തിയില്‍ വീണ്ടു പാകിസ്ഥാന്റെ വെടിവെപ്പ്. ഇന്നു പുലര്‍ച്ചെ സാംബ ജില്ലയിലെ രക്ഷാസേനയുടെ ഒമ്പതു പോസ്‌റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ച് പാക് റേഞ്ചേഴ്‌സാണ് വെടിയുതിര്‍ത്തത്. മണിക്കൂറോളം പാക് വെടിവെപ്പ് തുടര്‍ന്നു. വെടിവെപ്പ് തുടര്‍ന്നതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. തിരിച്ചടി നേരിട്ടതോടെ പാക് സൈന്യം പിന്‍വാങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :