ദാവൂദിനുള്ള സുരക്ഷ പാകിസ്ഥാന്‍ വര്‍ദ്ധിപ്പിച്ചു; വസതികളിൽ കമാൻഡോ കാവല്‍

ഛോട്ടാ രാജൻ ,  ദാവൂദ് ഇബ്രാഹിം , ഐഎസ്ഐ , മുംബൈ സ്ഫോടന കെസ് , പാകിസ്ഥന്‍
ന്യൂ‍‍ഡൽഹി| jibin| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (10:14 IST)
ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ സാഹചര്യത്തിൽ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനുള്ള സുരക്ഷ പാക്കിസ്ഥാൻ സൈന്യം വർധിപ്പിച്ചതായി റിപ്പോർട്ട്. ഛോട്ടാ രാജനെ പിടികൂടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ദാവൂദാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദാവൂദിന് വിഐപി സുരക്ഷ നല്‍കിയിരിക്കുന്നത്.

ദാവൂദിന്‍റെ സുരക്ഷ‍യ്ക്കായി പാക് സൈന്യം കറാച്ചിയിലെയും ഇസ്‌ലാമാബാദിലെയും വസതികളിൽ പ്രത്യേക കമാൻഡോകളെ നിയോഗിച്ചു. പ്രത്യേക പരിശീലനം സിദ്ധിച്ച കമാൻഡോകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ദാവൂദ് ഇബ്രാഹിം ഇബ്രാഹിം കുടുംബസമ്മേതം താമസിക്കാവുന്ന വസതികള്‍ക്ക് കനത്ത സുരക്ഷയാണ് നല്‍കുന്നത്. പാക് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് അധോലോക കുറ്റവാളിക്ക് ശക്തമായ സുരക്ഷയൊരുക്കുന്നത്. ഐഎസ്ഐക്കാണ് സുരക്ഷയുടെ ചുമതലയെന്നും റിപ്പോര്‍ട്ടുണ്ട്.

1993ലെ മുംബൈ സ്ഫോടനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് 20 വർഷമായി കുടുംബത്തോടൊപ്പം പാകിസ്ഥാനിൽ താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളെല്ലാം നിഷേധിച്ചുവരികയാണ് പാകിസ്ഥാൻ അധികൃതർ.

അതേസമയം, ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോക രാജാവ് ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സംഘം കഴിഞ്ഞ ദിവസം ബാലിയിലെത്തി ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. സിബിഐ, ഡല്‍ഹി -മുംബൈ പൊലീസ് എന്നിവരടങ്ങിയ ആറംഗ പ്രത്യേക സംഘമാണ് ബാലിയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :