ശ്രീനഗർ|
jibin|
Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (08:50 IST)
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിവെപ്പ്. ഹിരാനഗര്‍, കത്വ, രാംഗര്‍ എന്നിവിടങ്ങളിലെ 20 ഓളം വരുന്ന
ബിഎസ്എഫ് ഔട്ട്‌പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെടിവെപ്പിൽ രണ്ടു ഗ്രാമീണർക്ക് പരുക്കേല്‍ക്കുകയും നിരവധി പേര്‍ ഗ്രാമം വിട്ടു പോകുകയും ചെയ്‌തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
ജമ്മു കാശ്മീരിലെ അതിർത്തിപ്രദേശമായ സാംബ ജില്ലയിലാണ് പാക് വെടിവെപ്പ് രൂക്ഷമായത്. പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ബിഎസ്എഫ് തിരിച്ചടിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റുകള്‍ക്കുനേരെ പാക്കിസ്ഥാന്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്.
ശനിയാഴ്‌ച രാത്രി സാംബയില്‍ ആരംഭിച്ച വെടിവെപ്പ് ഞായറാഴ്‌ച പുലര്‍ച്ചെവരെ തുടര്‍ന്നിരുന്നു. 14 ബി എസ് എഫ് പോസ്‌റ്റുകള്‍ക്കു നേരെയാണ് പാക് റേഞ്ചര്‍മാര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് പാക് വെടിവെപ്പിന് നേരിയ ശമനമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ വൈദ്യുതി കമ്പിവേലികള്‍ പാക് സൈന്യം മുറിച്ച നിലയില്‍ ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു. ഇത് നന്നാക്കുന്നതിനിടയിലും കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായി. നുഴഞ്ഞുകയറ്റം എളുപ്പമാക്കാനാണ് പാക് ശ്രമം.