സാഗര്‍|
vishnu|
Last Modified തിങ്കള്‍, 19 ജനുവരി 2015 (09:30 IST)
ഘര്‍ വാപസിയും, ഹിന്ദു രാഷ്ട്ര പ്രഖ്യാപനവുമായി തീവ്ര സംഘപരിവാര്‍ സംഘടനകള്‍ കളം നിറഞ്ഞ് നില്‍ക്കുന്നതിനിടെ ഇന്ത്യയെ ഹിന്ദുരാജ്യമാക്കി മാറ്റണമെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രംഗത്തെത്തി. മധ്യപ്രദേശില്‍ നടന്ന ആര്‍എസ്എസ് സമ്മേളനത്തിന്റെ സമാപനയോഗത്തിലാണ് ഭാഗവത് ഇത്തരം പ്രസ്താവന നടത്തിയത്.
ബ്രിട്ടിഷുകാര്‍ കരുതുന്നതുപോലെ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ത്തല്ലി മരിക്കില്ലെന്നും, പകരം ഹിന്ദുരാഷ്ട്രം സ്ഥാപിച്ചു പ്രശ്നപരിഹാരമുണ്ടാക്കുമെന്നും സ്വാതന്ത്ര്യലബ്ധിക്കു മുന്‍പു ടഗോര്‍ എഴുതിയിട്ടുണ്ടെന്ന്
ഭഗവത് പറഞ്ഞു. രവീന്ദ്രനാഥ ടഗോര്‍ വിഭാവനചെയ്ത 'നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിലാണു ഹിന്ദുത്വം വിശ്വസിക്കുന്നത് എന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്കു തങ്ങള്‍ സുരക്ഷിതരെന്നു കരുതാന്‍ കഴിയുംവരെ രാജ്യത്തെ സുരക്ഷിതം എന്നു വിളിക്കാനാവില്ല. സ്വാതന്ത്ര്യം നേടി ഇത്രയേറെ വര്‍ഷങ്ങളായിട്ടും ഇന്ത്യയിലെ ജനങ്ങള്‍ ഇന്നും വേദനിക്കുന്നു - അദ്ദേഹം പറഞ്ഞു.