ഏകദിന പരമ്പര: ഇന്ത്യ പതറുന്നു - 148/3

  ഇന്ത്യ ഓസ്ട്രേലിയ പരമ്പര , ടീം ഇന്ത്യ , ക്രിക്കറ്റ് , സുരേഷ് റെയ്‌ന
മെല്‍ബണ്‍| jibin| Last Modified ഞായര്‍, 18 ജനുവരി 2015 (11:07 IST)
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പതറുന്നു. ഒടുവില്‍ വിവരം ലഭിക്കുബോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ട്ത്തില്‍ 148 റണ്‍സെന്ന നിലയിലാണ്. 76 റണ്‍സുമായി രോഹിത് ശര്‍മയും 39 റണ്‍സുമായി സുരേഷ് റെയ്‌നയുമാണ് ക്രീസില്‍.

ടേസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്‌റ്റന്റെ തീരുമാനം തെറ്റിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശര്‍മയുമൊത്ത് ഓപ്പണിംഗിന് ഇറങ്ങിയ ശിഖര്‍ ധവാന്‍ വീണ്ടും പരാജയപ്പെടുകയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ 2 റണ്ണുമായി ധവാന്‍ കൂടാരം കയറുകയായിരുന്നു.

തുടര്‍ന്നെത്തിയ അജങ്ക്യാ രഹാനെ മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് കരുതിയെങ്കിലും എട്ടാം ഓവറില്‍ സന്ധുവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. വീഴ്‌ചകളില്‍ നിന്ന് ഇന്ത്യയെ എന്നും രക്ഷിക്കുന്ന വിരാട് കോ‌ഹ്‌ലിക്കായിരുന്നു അടുത്ത ഊഴം. ഒന്‍‌പത് റണ്‍സെടുത്ത കോഹ്‌ലിയെ പതിമൂന്നാം ഓവറില്‍ ഫോക്‍നോര്‍ പുറത്താക്കുകയായിരുന്നു. മൈക്കല്‍ ക്ളാര്‍ക്കിന് പരിക്കേറ്റതിനാല്‍ ജോര്‍ജ് ബെയ്ലിയുടെ കീഴിലാണ് ഓസീസ് കളത്തിലിറങ്ങിയത്. പുതിയ ജേഴ്‌സിയിലാണ് ഇന്ന് ഇറങ്ങിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :