മെൽബൺ|
jibin|
Last Modified ഞായര്‍, 18 ജനുവരി 2015 (16:59 IST)
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത
ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്ത് ലക്ഷ്യം കാണുകയായിരുന്നു. ആരോൺ ഫിഞ്ച് (96), സ്റ്റീവൻ സ്മിത്ത് (47), ഷെയ്ൻ വാട്സൻ (41), എന്നിവരുടെ ബാറ്റിംഗാണ് കംങ്കാരുക്കള്‍ക്ക് ജയം സമ്മാനിച്ചത്.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓപ്പണര്‍ രോഹിത് ശര്‍മ (138) പൊരുതി നേടിയ സെഞ്ചുറിയാണ് ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. 139 പന്തില്‍ നിന്ന് നാലു സിക്സറുകളും ഒമ്പത് ബൌണ്ടറികളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ പ്രകടനം. ടേസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്‌റ്റന്റെ തീരുമാനം തെറ്റിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശര്‍മയുമൊത്ത് ഓപ്പണിംഗിന് ഇറങ്ങിയ ശിഖര്‍ ധവാന്‍ വീണ്ടും പരാജയപ്പെടുകയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ 2 റണ്ണുമായി ധവാന്‍ കൂടാരം കയറുകയായിരുന്നു.
തുടര്‍ന്നെത്തിയ അജങ്ക്യാ രഹാനെ മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് കരുതിയെങ്കിലും എട്ടാം ഓവറില്‍ സന്ധുവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. വീഴ്‌ചകളില്‍ നിന്ന് ഇന്ത്യയെ എന്നും രക്ഷിക്കുന്ന വിരാട് കോഹ്‌ലിക്കായിരുന്നു അടുത്ത ഊഴം. ഒന്‍പത് റണ്‍സെടുത്ത കോഹ്‌ലിയെ പതിമൂന്നാം ഓവറില്‍ ഫോക്‍നോര്‍ പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന സുരേഷ് റെയ്‌നയും (51) രോഹിത് ശര്‍മയും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. രോഹിതും റെയനയും ചേര്‍ന്ന് 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 35മത് ഓവറില്‍ സ്കോര്‍ 185ല്‍ എത്തി നില്‍ക്കുമ്പോഴാണ് റെയ്ന മടങ്ങുന്നത്.
എന്നാല്‍ അവസാന ഓവറുകളില്‍ മികച്ച സ്കോര്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്കായില്ല. നായകന്‍ ധോണി (19), അക്സര്‍ പട്ടേല്‍ (0), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവര്‍ കാര്യമായി ഒന്നും ചെയ്യാതെ പെട്ടെന്ന് മടങ്ങി. 14 റണ്‍സുമായി ആര്‍ അശ്വിനും രണ്ടു റണ്‍സുമായി മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.