‘ഏറ്റവും ആവശ്യമുള്ളവര്‍ക്ക് മരുന്ന് നല്‍കും’ - ട്രം‌പിന്‍റെ ഭീഷണിക്ക് മറുപടി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി| ജോര്‍ജി സാം| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (12:19 IST)
മലേറിയയ്‌ക്കുള്ള മരുന്നായ ഹൈഡ്രോക്‍സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രം‌പിന്‍റെ ഭീഷണിക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ. ‘ഏറ്റവും മോശമായി രോഗം ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും’ എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഹൈഡ്രോക്‍സി ക്ലോറോക്വിനും പാരസെറ്റാമോളും ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍‌രാജ്യങ്ങള്‍ക്കും ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവത്‌കരണത്തിന് താല്‍പ്പര്യമില്ലെന്നും ഇന്ത്യ അറിയിച്ചു.

എന്തായാലും ഇന്ത്യയുടെ നിലപാട് അമേരിക്കയ്‌ക്ക് ആശ്വാസം പകരുന്നതാണ്. കാരണം, കൊവിഡ് 19 ഏറ്റവും മോശമായി ബാധിച്ച ഒരു രാജ്യം അമേരിക്കയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :