കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ട്രംപ്, മുഴുവൻ കരുത്തും അണിനിരത്താം എന്ന് മോദി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 5 ഏപ്രില്‍ 2020 (15:18 IST)
വാഷിങ്ടൻ: കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് ചികിത്സയ്ക്കായി മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്ലോറോക്വിൻ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

‘മോദിയുമായി ഫോണിൽ ചർച്ച നടത്തി. ഹൈഡ്രോക്ലോറോക്വിൻ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപുമായി ഫോണിൽ ചർച്ച നടത്തിയതായി പ്രധാനമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കി. 'പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോണിലൂടെ മികച്ച ചർച്ച നടത്തി. കോവി‍ഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ–യുഎസ് സഖ്യത്തിന്റെ മുഴുവൻ കരുത്തും അണിനിരത്താനാണു തീരുമാനം' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. മലേറിയ മരുന്ന് കയറ്റുമതി ചെയ്യുന്നത് നിലവിൽ ഇന്ത്യ നിരോധിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :