രാജ്യത്ത് മൂന്നാം തരംഗമെന്ന് സൂചന: പുതിയ കൊവിഡ് രോഗികള്‍ 44,643, മരണം 624

ശ്രീനു എസ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (12:15 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചത് 44,643 പേര്‍ക്കാണ്. 41,096പേരാണ് ഇന്നലെ രോഗമുക്തരായത്. കൂടാതെ രോഗം മൂലം 624 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,26,754 ആയി.

നിലവില്‍ 4,14,159 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 49,53,27,595 പേര്‍ ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ 22,040 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :