ടോക്യോ|
VISHNU.NL|
Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (13:18 IST)
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കയി മൊഡി ജപ്പാനില്‍ എത്തിയതിനുപിന്നാലെ ഇന്ത്യയുടെ പ്രതിരോധ മേഖലക്ക് ശുഭോദര്‍ക്കമായ വാര്‍ത്ത. ജപ്പാന്റെ മാത്രം കൈവശമുള്ള പ്രത്യേക തരം യുദ്ധവിമാനം ഇന്ത്യക്ക് നല്‍കാനുള്ള കരാറില്‍ ജപ്പാനും ഇന്ത്യയും ഒപ്പുവച്ചു.
കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന യുഎസ് - 2 വിഭാഗത്തില്‍പെട്ട യുദ്ധവിമാനങ്ങളും അവയുടെ സാങ്കേതികവിദ്യയുമാണ് ഇന്ത്യക്ക് ജപ്പാന്‍ കൈമാറുന്നത്. ഇന്ത്യന്‍ നാവികസേനയ്ക്കാണ് ഈ വിമാനങ്ങള്‍ ലഭിക്കുക. ഇത്തരം 15 വിമാനങ്ങള്‍ നാവികസേനയ്ക്ക് ലഭിക്കും.
38 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുമ്പോള്‍ പോലും സ്ഥിരതയോടെ വെള്ളത്തില്‍ ഇറങ്ങാന്‍ കഴിവുള്ള യുദ്ധവിമാനങ്ങളാണ് യുഎസ് -2 വിമാനങ്ങള്‍. 30 സൈനികരെയും 18 ടണ്‍ ഭാരവും വഹിക്കാന്‍ ശേഷിയുള്ള ഇവ ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 4500 കിലോമീറ്ററോളം പറക്കുകയും ചെയ്യും.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷംആദ്യമായാണ് മറ്റൊരുരാജ്യത്തിന് ജപ്പാന്‍ ആയുധമോ യുദ്ധവിമാനങ്ങളോ വില്‍ക്കുന്നത്. ചൈനയുമായി അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കേ ഇരുരാജ്യങ്ങളും കൈകോര്‍ത്തത് ലോകമാകെ ശ്രദ്ധിക്കുന്നുണ്ട്.
ചൈനയുടെ വളര്‍ച്ചയും പ്രദേശത്തെ ഇടപെടലുകളും വര്‍ദ്ധിക്കുന്നതിനിടെയാണ് വ്യാപാര - സൈനിക സഹകരണത്തിനായി ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത്. രണ്ടാം ലോകയുദ്ധത്തിലെ തോല്‍വിക്കു ശേഷം ആയുധങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നത് വിലക്കുന്ന തീരുമാനം ഈ പ്രത്യേക സഹചര്യത്തിലാണ് ജപ്പാന്‍ നീക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.