ഇന്ത്യയില്‍ എവിടെയും 499 രൂപയ്‌ക്ക് പറന്നെത്താം!

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (21:01 IST)
ഇന്ത്യയില്‍ എവിടെയും 499 രൂപയ്‌ക്ക് പറന്നെത്താം. എയര്‍ ഇന്ത്യക്ക്‌ പിന്നാലെ കുറഞ്ഞ ടിക്കറ്റ്‌ നിരക്കുമായി സ്‌പൈസ്‌ ജെറ്റാണ് രംഗത്തെത്തിയിരിക്കുന്നത്‌. സ്‌പൈസ്‌ ജെറ്റിന്റെ ഏര്‍ലി ബേര്‍ഡ്‌ പദ്ധതി പ്രകാരം ഇന്ത്യയില്‍ എവിടേക്കും 499 രൂപയ്‌ക്ക് സീറ്റ് ബുക്ക് ചെയ്യാം. ഇന്ന്‌ മുതല്‍ മൂന്ന്‌ ദിവസത്തേക്കാണ്‌ പ്രത്യേക ഓഫര്‍.

ഇന്ന്‌ മുതലുള്ള ഓഫര്‍പ്രകാരം ജനുവരി 16 നും അടുത്ത വര്‍ഷം ഒക്‌ടോബറിനും ഇടയ്‌ക്കുള്ള ദിവസങ്ങളിലേക്ക്‌ ടിക്കറ്റ്‌ എടുക്കാം.

ഒരു വശത്തേക്കുള്ള യാത്രക്കാണ്‌ പ്രത്യേക നിരക്ക്‌. അവധി ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നവരെയും ആദ്യമായി വിമാന യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെയും ലക്ഷ്യമിട്ടാണ്‌ പദ്ധതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :