കടൽക്കൊല; ഇന്ത്യ രാജ്യാന്തര മധ്യസ്ഥതയ്ക്ക് സമ്മതിച്ചു

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 13 ജൂലൈ 2015 (16:26 IST)
കടൽക്കൊലക്കേസിൽ രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയാറാണെന്ന് അറിയിച്ചു. രാജ്യാന്തര സമ്മര്‍ദ്ദം പരിഗണിച്ചാണ് ഇന്ത്യ ഈ തീരുമാനം എടുത്തിരിക്കുന്നത്. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. രാജ്യാന്തര വേദിയിൽ ഇറ്റലിക്കെതിരായ നടപടിയെടുക്കുമെന്നാണ് ഇന്ത്യ ഇപ്പോള്‍ പറയുന്നത്.

കടൽക്കൊല കേസ് ഇന്ത്യയിൽ ഒരു തീരുമാനവുമാകാതെ നീണ്ടുപോകുന്നതിനാൽ രാജ്യാന്തര ആർബിട്രേഷൻ (മധ്യസ്‌ഥതാ നിർണയം) നടപടികളിലേക്കു നീങ്ങാൻ ഇറ്റലി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കൺവൻഷൻ ഓൺ ലോ ഓഫ് ദ് സീ ( അൺക്ളോസ്) പ്രകാരമായിരുന്നു അത്. രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ വെടിവച്ചു കൊലപ്പെടുത്തിയതിന് ഇറ്റാലിയൻ നാവികരായ മാസിമിലിയാനോ ലാത്തോറെയെയും സാൽവത്തോർ ഗിറോനെയെയും അറസ്റ്റ് ചെയ്തത് 2012ൽ ആണ്.

കേസിന്റെ വിചാരണ നടക്കുന്നതിനിടെ മാസിമിലിയാനോ ലാത്തോറെ മസ്തിഷ്കാഘാതം ബാധിച്ചു ചികിത്സയിലായി. കഴിഞ്ഞ ഏപ്രിലിൽ ലാത്തോറേയെ ഇറ്റലിയിലേക്കു പോകാൻ സുപ്രീം കോടതി അനുവദിച്ചു. ലാത്തോറെ ഈ മാസം 15നു മടങ്ങിവരേണ്ടതായിരുന്നു. എന്നാല്‍ ആറ് മാസം കൂടി കോടതി അനുവദിച്ചിട്ടുണ്ട്.
ഈ കേസിൽ ഇറ്റലി ആദ്യംമുതൽ കൈക്കൊണ്ട സമീപനം വെടിവയ്പു നടന്നത് രാജ്യാന്തര സമുദ്രാതിർത്തിയിലായതിനാൽ കേസ് ഇറ്റാലിയൻ കോടതിയിലാണു നടക്കേണ്ടത് എന്നായിരുന്നു. കടൽക്കൊള്ളക്കാർ എന്നു കരുതിയാണു വെടിവച്ചത് എന്നും ഇറ്റലി വാദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :