ന്യൂഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 13 ജൂലൈ 2015 (13:10 IST)
കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സാമ്പത്തിക, അടിസ്ഥാന സൌകര്യ മേഖലകളില്‍ നടത്തിയ പരിഷ്കരണങ്ങളുടെ ഫലമായി രാജ്യത്ത് തൊഴിലവസരങ്ങളുടെ പെരുമഴ ഉണ്ടാകാന്‍ പോകുന്നു.
സര്‍ക്കാറിന്റെ പുതിയ പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യയും സ്മാര്‍ട്ട് സിറ്റിയും യുവാക്കള്‍ക്ക് തൊഴിലവസരങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നതാകും.
പ്രധാനമായും ഐടി, ഐടിഇഎസ്, ബിപിഒ മേഖലയിലാണു പുതിയ തൊഴില്‍സാധ്യതകള്‍ തുറക്കുന്നത്.
ഈ മേഖലയില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണ് ഊണ്ടാകാന്‍ പോകുന്നത്. കൊല്‍ക്കത്തയിലെ ജീനിയസ് കണ്‍സള്‍ട്ടന്‍സി നടത്തിയ പഠനത്തിലാണ് തൊഴില്‍ അവസരങ്ങളുടെ വര്‍ധനവ് ഉണ്ടാകുമെന്ന് കണ്ടെത്തിയത്. അവര്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 714 കമ്പനികള്‍ 22 ശതമാനം തൊഴില്‍ അവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കുമെന്ന് അറിയിച്ചു.
സര്‍ക്കാറിന്റെ പുതിയ പദ്ധതികളുടെ പിന്‍ബലമാണ് ഇതിന് ഇവരെ പ്രേരിപ്പിക്കുന്നത്. തൊഴില്‍ മേഖലയില്‍ മികച്ച അന്തരീക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. അതേസമയം ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാകും ജോലി സാധ്യത കൂടുതലായും ഉണ്ടാകുക. കോര്‍പ്പറേറ്റ് കമ്പനികള്‍ കൂടുതലായും പ്രവര്‍ത്തിക്കുക ഇവിടെയായതിനാലാണ് ഇതിനു കാരണം. എങ്കിലും പ്രമുഖ നഗരങ്ങളിലെല്ലാം ജോലി സാധ്യത കൂടും. അതേസമയം എന്‍ജിനീയറിങ്, മാനുഫാക്ചറിങ്, ഫാര്‍മസി, മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലയില്‍ തൊഴിലിനു മാന്ദ്യമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.