റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന് പരിക്ക്

അഭിറാം മനോഹർ| Last Modified ശനി, 23 ജനുവരി 2021 (08:27 IST)
റയൽ മാഡ്രിഡ് പരിശീലകനും ഫ്രാൻസിന്റെ ഇതിഹാസതാരവുമായ സിനദിൻ സിദാന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് ഈ മാസം ആദ്യം മുതല്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു സിദാന്‍.

സിദാന്റെ അഭാവത്തിൽ സഹപരിശീലകനായ ഡേവിഡ് ബെറ്റോണിയ്ക്കാവും റയലിന്‍റെ പരിശീലകച്ചുമതല. കോപ്പ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ അല്‍ക്കോയാനോയോട് റയല്‍ കഴിഞ്ഞ ദിവസം 2-1ന് തോറ്റിരുന്നു. ലാ ലിഗയിൽ 18 കളികളില്‍ 37 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് റയലിപ്പോള്‍. 17 കളികളില്‍ 44 പോയന്‍റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്തുള്ളത്. 18 കളികളിൽ 35 പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാന‌ത്താണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :