ശ്രീനു എസ്|
Last Modified വെള്ളി, 22 ജനുവരി 2021 (19:25 IST)
യുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെ.യില്‍ നിന്നും വന്ന 68 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമാട് (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6, 7, 8), മൈനാഗപ്പള്ളി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ വലപ്പാട് (11), പുതൂര്‍ (സബ് വാര്‍ഡ് 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.