കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികളുടെ കേരള സന്ദര്‍ശനം മാറ്റി

ശ്രീനു എസ്| Last Modified ചൊവ്വ, 19 ജനുവരി 2021 (08:52 IST)
കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികളുടെ കേരള സന്ദര്‍ശനം മാറ്റിയതായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 21, 22 തീയതികളില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഈ മാസം അവസാനത്തോടെ മാത്രമേ സംഘം സന്ദര്‍ശനം നടത്തൂ എന്നാണ് കരുതുന്നത്. അന്തിമ അറിയിപ്പ് പിന്നീട് വരുമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി നിയമ സഭാ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

ഏപ്രില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട തിയതിയെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഉന്നത ഉദ്ദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :