ശ്രീനു എസ്|
Last Updated:
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (08:54 IST)
ഒന്നരമണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഇന്ത്യ. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനുകീഴിലുള്ള 'സ്റ്റാര്‍ട്ടപ്പ്' കമ്പനിയായ 'ഇക്വയ്ന്‍ ബയോടെക്' എന്ന കമ്പനിയാണ് കോവിഡ് കിറ്റ് നിര്‍മിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ ടെസ്റ്റ് കിറ്റുകള്‍ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇക്കാര്യത്തില്‍ രാജ്യത്ത് വലിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഈ കമ്പനി.
ചിലവുകുറഞ്ഞതും സാധാരക്കാര്‍ക്ക് പ്രയോജനപ്പെടുന്നതുമായിരിക്കും കിറ്റ്. ഇതിനകം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി കിറ്റിന് ലഭിച്ചിട്ടുണ്ട്. സാധാരണ ആര്‍ടിപിസിആര്‍ കിറ്റുകളുപയോഗിച്ച് നടത്തുന്ന പരിശോധനകളില്‍ ഫലമറിയാന്‍ 12 മണിക്കൂര്‍മുതല്‍ 18 മണിക്കൂര്‍വരെയാണ് വേണ്ടിവരുന്നത്. എന്നാല്‍ ഈ കിറ്റിന് ഒന്നരമണിക്കൂറില്‍ ഫലമറിയിക്കാനാകും.