1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Threat phone call for Pinarayi Vijayan

മുഖ്യമന്ത്രിയ്ക്ക് ഭീഷണി ഫോൺകോൾ; സുരക്ഷ ശക്തമാക്കി

വാർത്തകൾ
മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി ഫോൺകോൾ വന്നതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഭീഷണി ഫോൺകോൾ വന്നത്. ഫോൺ നമ്പറിന്റെ അടിസ്ഥാനത്തിൽ കായംകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിലെടുത്തുവെങ്കിലും മുന്നുദിവസങ്ങൾക്ക് മുൻപ് ഫോൺ നഷ്ടമായി എന്ന് വ്യക്തമാക്കിയതോടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു. ഫോൺകോളിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയേറ്റിലും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അടുത്ത ലേഖനം
കോവിഡ്: കൊല്ലം ആര്‍ടിഓഫീസ് അടച്ചു