വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (08:44 IST)
കൊവിഡ് 19 വ്യാപനം രൂക്ഷമായി തുടരുമ്പോൾ തന്നെ ചൈനയിൽനിന്നും മറ്റൊരു വൈറസ് കൂടി പടരാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. സിക്യുവി എന്ന ക്യാറ്റ് ക്യു വൈറസ് ചൈനയിലും വിയറ്റ്നാമിലും നിരവധിപേരിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിൽ ഈ വൈറസ് വ്യാപിയ്ക്കാൻ സാധ്യതയുണ്ടെന്ന്
ഐസിഎംആർ മുന്നറിയിപ്പ് നൽകി. ക്യൂലക്സ് കൊതുകുകളിലും പന്നികള്‍ക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്.
പന്നികളിൽനിന്നുമാണ് വൈറസ് മറ്റുള്ളവയിലേയ്ക്ക് എത്തുന്നത്. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ രാജ്യത്തെ 883 മനുഷ്യ സെറം സാമ്പിളുകള്‍ പരിശോധിച്ചതില്‍ രണ്ട് എണ്ണത്തില്‍ സിക്യുവി ആന്റിബോഡികളുടെ സാനിധ്യം കണ്ടെത്തിയിരുന്നു ഇതോടെയാണ് മുന്നറിയിപ്പുമായി ഐസിഎംആർ രംഗത്തെത്തിയത്.
കർണാടകയിൽനിന്നും ശേഖരിച്ച സാംപിളുകളിലാണ് ക്യാറ്റ് ക്യു വൈറസിന്റെ അന്റിബോഡി കണ്ടെത്തിയത് എന്നാണ് വിവരം. വനത്തിലെ ചില പക്ഷികളിലും വൈറസിന്റെ സാനിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഐസിഎംആര്‍ പഠനമനുസരിച്ച് കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സിഎക്സ്. ക്വിന്‍ക്ഫാസിയാറ്റസ്, സിഎക്സ് ട്രൈറ്റേനിയര്‍ഹിഞ്ചസ് എന്നിവ എളുപ്പത്തില്‍ സിക്യുവി വൈറസിന് കീഴ്പ്പെടും.