കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; കഴിഞ്ഞ ദിവസത്തില്‍ നിന്ന് 7.3 ശതമാനത്തിന്റെ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 7 മെയ് 2022 (14:26 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. പുതിയതായി സ്ഥിരീകരിച്ചത് 3805 കേസുകളാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 7.3ശതമാനം രോഗികളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20303 ആണ്. കൂടാതെ പുതിയതായി 23 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഡല്‍ഹിയിലാണ്. പുതിയതായി 1656 പേര്‍ക്കാണ് ഡല്‍ഹിയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :