സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (10:50 IST)
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 40,013 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നു. കേരളത്തിലെ കൊവിഡ് കണക്കുകളാണ് വര്‍ധിച്ചു നില്‍ക്കുന്നത്. ഇന്നലെ 21,119 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. മലപ്പുറം എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കോവിഡ് രൂക്ഷമായി തുടരുന്നത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ 3.86 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 497 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ മരണ സംഖ്യം 4.29 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.