രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക്; പതിനയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

ശ്രീനു എസ്| Last Updated: ശനി, 27 ജൂണ്‍ 2020 (08:20 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് കടക്കുന്നു. ഇന്നലെവരെയുള്ള കണക്കുകള്‍ അനുസരിച്ച് രോഗികളുടെ എണ്ണം 490401 ആയിട്ടുണ്ട്. ഇന്നലെമാത്രം രോഗബാധിതരായവര്‍ 17296 പേരാണ്. അതേസമയം രോഗംമൂലം മരണപ്പെട്ടവരുടെ എണ്ണം 15300കഴിഞ്ഞു. രോഗം ബാധിച്ചവരില്‍ 58.24ശതമാനം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

285637പേര്‍ക്കാണ് രോഗം ഭേദമായത്. ഇനി ചികിത്സ തുടരുന്നത് 189463 പേരാണ്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീസംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം ഒന്നരലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയല്‍ രോഗവ്യാപനത്തോത് കണക്കാക്കാന്‍ ഇന്നുമുതല്‍ സീറോ സര്‍വേ തുടങ്ങുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :