തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴുപേരില്‍ അഞ്ചുപേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ

ശ്രീനു എസ്| Last Updated: വെള്ളി, 26 ജൂണ്‍ 2020 (19:37 IST)
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴുപേരില്‍ അഞ്ചുപേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ.
രോഗം സ്ഥിരീകരിച്ചവര്‍-വിഎസ്എസ്‌സിയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ 60കാരനായ പുത്തന്‍പാലം വള്ളക്കടവ് സ്വദേശിയാണ് ഒരാള്‍. ഇദ്ദേഹത്തിന് ഈമാസം 18 മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. യാത്രാ പശ്ചാത്തലമില്ല.

മണക്കാട് സ്വദേശിയായ 41കാരന് ഈമാസം 15മുതല്‍ രോഗലക്ഷണങ്ങള്‍ കാട്ടി. ഇയാള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. തമിഴ്‌നാട് സ്വദേശിയായ 28കാരന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തി. ചിറയിന്‍കീഴ് സ്വദേശിയായ 68കാരന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തി. തിരുമല സ്വദേശിയായ 45കാരന്‍ കുവൈറ്റില്‍ നിന്നെത്തി.

മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തുന്ന ആള്‍ക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. 15 വയസുള്ള ആണ്‍കുട്ടി, 42 വയയുള്ള സ്ത്രീ, 50 യസുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :