മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified വെള്ളി, 26 ജൂണ്‍ 2020 (18:16 IST)
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലായ് ഒമ്പത് വരെ സിംഗ്‍വിയോട് ഹോം ഐസൊലേഷനില്‍ പോകാന്‍ നിർദേശിച്ചു. ജൂൺ 23ന് വീഡിയോ കോൺഫറൻസ് വഴി സിംഗ്‌വി കേസ് വാദിച്ചിരുന്നു.

കഴിഞ്ഞ മാസം പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജും കുടുംബവും ക്വാറന്റൈനിൽ പോയിരുന്നു. കോടതിയിലെ നിരവധി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്.കോടതിക്ക് പുറമെ രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗുജറാത്തിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിലും ബംഗാളിലും എംഎൽഎമാർക്ക് കൊവിഡ് ബാധിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :