1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

സംസ്ഥാനത്ത് നായയോട് വീണ്ടും ക്രൂരത: കണ്ണൂരില്‍ വെട്ടേറ്റ നായ ചോരവാര്‍ന്ന് ചത്തു

Kannur
സംസ്ഥാനത്ത് നായയോട് വീണ്ടും ക്രൂരത. കണ്ണൂരില്‍ ചേപ്പറമ്പിലാണ്‌സംഭവം. വെട്ടേറ്റ നായ ചോരവാര്‍ന്ന് ചാകുകയായിരുന്നു. അതിഥി തൊഴിലാളിയായ ആളാണ് നായയെ വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 
 
സമീപകാലത്ത് നായകളെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന കാഴ്കകള്‍ കേരളത്തില്‍ സജീവമായി വരികയാണ്. കാക്കനാട് മൂന്നുനായകളെ പിടികൂടി തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. അന്വേഷിക്കാന്‍ മാലിന്യസംഭരണകേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് 30ലധികം നായകളുടെ ജഡമാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് രണ്ടുഡോസ് വാക്‌സിനും എടുത്ത 87,000പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രം