അനുബന്ധ വാര്‍ത്തകള്‍
- അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 43 ചൈനീസ് പട്ടാളക്കാര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
- ചൈന നിയന്ത്രണരേഖ മറിക്കടക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
- ഇന്ത്യ - ചൈന സംഘര്‍ഷം: സ്ഥിതി ഗുരുതരമാകുന്നു? 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍
- അതിര്‍ത്തിയിലെ സംഘര്‍ഷം: അഞ്ചു ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
- അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ
ഗാൽവൻ താഴ്‌വരയിൽ നിന്ന് ഇരു സൈന്യവും പിന്മാറി,പ്രശ്‌നം പരിഹരിക്കുവാനുള്ള കൂടുതൽ ചർച്ചകൾ ഇന്ന് നടന്നേക്കും
ന്യൂഡൽഹി: ചൈനയുമായുള്ള പ്രശ്‌നപരിഹാരത്തിനായി കൂടുതൽ ചർച്ചകൾ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും മുതിർന്ന മന്ത്രിമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തും. സംഘർഷം നടന്ന ഗാൽവൻ താഴ്‌വരയിൽ നിന്നും ഇരു സൈനികവിഭാഗങ്ങളും പിന്മാറിയതായി കരസേന ഇന്നലെ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.
ലഡാക്ക് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു. ഗാൽവൻ താഴ്‌വരയിലെ ചൈനീസ് പ്രകോപനത്തിൽ 3 സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. രാത്രിയോടണ്യാണ് മരണസംഖ്യ ഉയർന്നതായി വാർത്താ ഏജൻസിയായ എഎൻഐ വിവരം പുറത്തുവിട്ടത്.
അടുത്ത ലേഖനം