ന്യൂഡൽഹി|
അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ജൂണ്‍ 2020 (16:46 IST)
ന്യൂഡൽഹി:കിഴക്കൻ ലഡാക്കിൽ ഇന്ത്യ-
ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ചൈനീസ്
മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ
പുറത്തുവിട്ടത്.നേരത്തെ ചൈനീസ് സൈനികരുമായി നടന്ന സംഘർഷത്തിൽ 3 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. അതേ സമയം എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നോ എത്ര പേർക്ക് പരിക്കേറ്റെന്നോ വ്യക്തമല്ല.
അഞ്ച് ചൈനീസ് സൈനികര്‍ പേര്‍ കൊല്ലപ്പെട്ടതായും 11 പേര്‍ക്ക് പരിക്കേറ്റതായും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.എന്നാൽ വിവരങ്ങൾ ചൈനീസ് സേന സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ ഇന്ത്യൻ സേന രണ്ടു തവണ അതിർത്തി കടന്ന പ്രകോപനമുണ്ടാക്കിയതായി ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയൻ ആരോപിച്ചു.
ഇന്ത്യ ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് സ്ഥിതി വഷളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു.ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജ്‌നാഥ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി വിശദീകരണം നല്‍കിയത്.