ഒറ്റദിവസം 96,551 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (10:08 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്ക്. ഇന്നലെ മാത്രം രാജ്യത്ത് 96,551 പേർക്കാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45,62,415 ആയി. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇത്.

24 മണിക്കൂറിനിടെ 1,209 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 76,271 ആയി ഉയർന്നു. 35,42,664 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 9,43,480 പേർ നിലവിൽ ചികിത്സയിലുണ്ട്. 11,63,542 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 5,40,97,975 സാംപിളുകളാണ് രാജ്യത്താകെ ടെസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :