കൊവിഡ്: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 108 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടിച്ചു

ശ്രീനു എസ്| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (10:33 IST)
കൊവിഡിനെ കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 108 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പഞ്ചാബില്‍ പൂട്ടിച്ചു. 21യൂട്യൂബ് അക്കൗണ്ടുകളും 49ട്വിറ്റര്‍ അക്കൗണ്ടുകളും 38 ഫേസ്ബുക്ക് അക്കൗണ്ടുകളുമാണ് പൂട്ടിച്ചത്. പഞ്ചാബ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇതുസംബന്ധിച്ച് 121 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കൂടാതെ കൊവിഡിനെ കുറിച്ച് സ്ഥിരീകരിക്കാത്ത വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :