വാണിജ്യ അടിസ്ഥാനത്തില്‍ വാക്‌സിന്‍ കയറ്റുമതി: ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്നുമുതല്‍ കൊവിഷീല്‍ഡ് പോകും

ശ്രീനു എസ്| Last Modified വെള്ളി, 22 ജനുവരി 2021 (14:49 IST)
വാണിജ്യ അടിസ്ഥാനത്തില്‍ വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യയില്‍ അനുമതിയായി. ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്നുമുതല്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ അയച്ചുതുടങ്ങും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ തന്നെ പലരാജ്യങ്ങളും വാക്‌സിനായി ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതിനു ശേഷം പുറത്തേക്ക് വിതരണം ചെയ്തുതുടങ്ങിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ആദ്യം അയല്‍ രാജ്യങ്ങള്‍ക്കായിരുന്നു ഫ്രീയായി വാക്‌സിന്‍ എത്തിച്ചത്. ഭുട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി ആറു രാജ്യങ്ങളിലാണ് വാക്‌സിന്‍ എത്തിച്ചത്. ഇനി വാക്‌സിനുകള്‍ക്ക് രാജ്യങ്ങള്‍ പണം നല്‍കേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :