ശ്രീനു എസ്|
Last Updated:
വ്യാഴം, 5 നവംബര്‍ 2020 (11:34 IST)
കൊവിഡ് കാലത്ത് ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയച്ചതിന് ഇന്ത്യയോട് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍. 75000 മെട്രിക് ടണ്‍ ഗോതമ്പാണ്
ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്. കൊവിഡ് സാഹചര്യത്തില്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം വാഗ്ദാനം നല്‍കിയിരുന്നു.
ഭക്ഷ്യവസ്തുക്കള്‍ക്കു പുറമേ മരുന്നുകളും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചിരുന്നു. അഫ്ഗാനിസ്ഥാനുപുറമേ നേരത്തെ അമേരിക്ക, ഇസ്രായേല്‍, ബ്രസീല്‍, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് ഇന്ത്യ സഹായം എത്തിച്ചിരുന്നു.