1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Diego Maradona To Undergo Brain Surgery

മുന്‍ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

വാര്‍ത്തകള്‍
മുന്‍ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിഷാദരോഗത്തെ തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ ആറിയിച്ചു.
 
നിലവില്‍ ജിംനാസിയ വെഎസ്ഗ്രിമ എന്ന ഫുട്‌ബോള്‍ ടീമിന്റെ കോച്ചാണ് ഇദ്ദേഹം. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഉടന്‍ തന്നെ ആശുപത്രി വിടാനാകും.
അടുത്ത ലേഖനം
വായ്പ് പുതുക്കി നൽകിയില്ല, തൃശൂരിൽ ബാങ്ക് മനേജറെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് വീഴ്ത്തി കർഷകൻ