വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 5 നവംബര്‍ 2020 (11:31 IST)
തിരുവനന്തപുരം: ഇഡി റെയ്ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ വീട്ടിൽനിന്നും ബന്ധുക്കൾ പുറത്തുവന്നു. ബിനീഷിന്റെ ഭാര്യയും, കുഞ്ഞും ഭാര്യ മാതാവുമണ് പുറത്തെത്തി ബന്ധുക്കളെ കണ്ടത്. മണിക്കൂറുകൾ നീണ്ട പരിശോധന കുഞ്ഞിനെ ബുദ്ധിമുട്ടിലാക്കി എന്ന് ഭാര്യമാതാവ് പറഞ്ഞു. മഹസറിൽ ഒപ്പിടില്ലെന്ന് തന്നെയാണ് കുടുംബത്തിന്റെ നിലപാട്.
കാർഡ് ഉൾപ്പടെയുള്ള രേഖകൾ ഞങ്ങളെ കാണീച്ചില്ല. തല പോയാലും മഹ്‌സറിൽ ഒപ്പിടില്ല, ഒപ്പിടാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി എന്നും ബിനീഷിന്റെ കുടുംബം ആരോപിച്ചു. എന്നാൽ ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിയ്ക്കുന്നില്ല എന്ന് ഇഡി ആരോപണം ഉന്നയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിയ്ക്കാൻ അനുവദിയ്ക്കുന്നില്ല എന്നും ഇക്കാര്യം കോടതിയെ അറിയിയ്ക്കും എന്നും ഇഡി വ്യക്തമാക്കി.
ബിനീഷിന്റെ ഭാര്യയും കുഞ്ഞിനെയും തടഞ്ഞുവച്ചിരിയ്ക്കുകയാണ് എന്ന പരാതിയെ തുടർന്ന് ബാലാവകാസ കമ്മീഷൻ ചെയർമാനും അംഗങ്ങളും സ്ഥലത്തെത്തി. കുട്ടിയുടെ അവകാശങ്ങൾ ലംഘിച്ചു എന്നും നടപടിയെടുക്കും എന്നും ബലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. വീട്ടിലുള്ളവരെ തടഞ്ഞുവച്ചിരിയ്ക്കുകയാണ് എന്ന് ആരോപിച്ച് ബന്ധുക്കൾ ഇഡിയ്ക്കെതിരെ പൊലീസിൽ പരാതി നൽകി.