ശ്രീനു എസ്|
Last Modified വ്യാഴം, 6 മെയ് 2021 (16:57 IST)
ആദ്യഘട്ടത്തിലെ കോവിഡ് വ്യാപനത്തിനു ശേഷം രണ്ടാം വരവ് നടത്തിയിരിക്കുകയാണ് കോവിഡ്. ആദ്യത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ അപകടകരമാം വിധത്തിലാണ് രണ്ടാം വരവ്. വൈറസിന്റെ ജനിതകമാറ്റവും മതിയായ ചികിത്സാ കുറവുമൊക്കെയാണ് രണ്ടാം തരംഗത്തിനെ കൂടുതല്‍ അപകടകരമാക്കുന്നത്. ഈ അവസ്ഥയില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിനെ കേന്ദ്രം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചോദ്യം ഉന്നയിച്ചിരിക്കുയാണ് സുപ്രീംകോടതി. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും ഇപ്പോഴത്തേതില്‍ നിന്ന് കൂടുതല്‍ അപകടകരമായിരിക്കുമെന്നും പല വിദഗ്ദ്ധ സമിതികളും ഇതിനോടകം തന്നെ അറിയിച്ചിരുന്നു.
ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട കേസിന്റെ വിസ്താരത്തിനിടയിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഇത്തരത്തില്‍ ഒരു ചോദ്യം ഉന്നയിച്ചത്. കോവിഡിന്റെ മൂന്നാം തരംഗത്തിനെ നേരിടാന്‍ മതിയായ ഓക്സിജന്‍ മാത്രമല്ല കൃത്യമായ ശാസ്ത്രീയമായ രീതിലുള്ള പ്ലാനിങും ആവശ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞു.