മുൻ കേന്ദ്രമന്ത്രി അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 6 മെയ് 2021 (16:00 IST)
രാഷ്ട്രീയ ലോക്ദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ്(82) അന്തരിച്ചു. ഏപ്രില്‍ 20ന് അജിത് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ശ്വാസകോശത്തിൽ അണുബാധയും വന്നതോടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിയിലായിരുന്നു.

രോഗം ഗുരുതരമായ അജിത് സിസിങിന്റെ ആരോഗ്യനില ബുധനാഴ്ച രാത്രിയോടെ വഷളാവുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മുൻ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്റെ മകനാണ് ചൗധരി അജിത് സിങ്. യുപിയിലെ ബാഗ്പത്ത് മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായി തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വി.പി സിങ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധാകേന്ദ്രമായി. നരസിംഹ റാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായും 2001 ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :