August 15 - Independence Day: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ?

National Flag Hoisting: മുകളില്‍ വരേണ്ട നിറം സാഫ്രണ്‍ ആണ്

Independence Day Flag Hoisting Tips, August 15 Independence Day, How to Hoist National Flag, Independence Day Flag Hoisting Tips, ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ
രേണുക വേണു| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2025 (11:34 IST)
Independence Day 2025

Independence Day 2025: ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് അന്നേ ദിവസം ഓരോ ഭാരതീയനും. ദേശീയ പതാക ഉയര്‍ത്തിയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഈ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്.

ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മൂന്ന് നിറങ്ങളാണ് ദേശീയ പതാകയ്ക്കുള്ളത്. മുകളില്‍ വരേണ്ട നിറം സാഫ്രണ്‍ ആണ്. മധ്യത്തില്‍ വെള്ള, താഴെ പച്ച. ഇങ്ങനെയാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്. കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാന്‍ പാടില്ല. അലങ്കാര വസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ചും ദേശീയ പതാക കെട്ടരുത്. പതാക ഉയര്‍ത്തുമ്പോള്‍ വേഗത്തിലും താഴ്ത്തുമ്പോള്‍ സാവധാനത്തിലും വേണം.


പതാക ഉയര്‍ത്തുമ്പോള്‍ വേഗത്തിലും താഴ്ത്തുമ്പോള്‍ സാവധാനത്തിലും ആയിരിക്കണം. നിറം മങ്ങിയതോ കേടുപാടുകള്‍ ഉള്ളതോ ആയ ദേശീയപതാക ഉയര്‍ത്തരുത്. പതാക താഴ്ത്തുമ്പോള്‍ അത് തറയിലോ മണ്ണിലോ വെള്ളത്തിലോ തട്ടാതെ നോക്കണം. പതാകയില്‍ എന്തെങ്കിലും എഴുതുകയോ മറ്റുള്ള സ്റ്റിക്കറുകള്‍ പതിപ്പിക്കുകയോ അരുത്. 2002 ലെ ഫ്‌ളാഗ് കോഡ് ഭേദഗതി പ്രകാരം വ്യക്തികള്‍ക്കും വീടുകളില്‍ പതാക ഉയര്‍ത്താവുന്നതാണ്. ദേശീയ പതാകയെ നിന്ദിച്ചാല്‍ അത് 1971 നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :