'കൊവിഡ് രോഗികള്‍ ആശുപത്രിയില്‍ പോകുന്നതിനുപകരം എന്റെ ഉപദേശം കേട്ടാല്‍ മതി': വിവാദപരാമര്‍ശവുമായി ബാബാ രാംദേവ്, പൊലീസില്‍ പരാതി

ശ്രീനു എസ്| Last Modified തിങ്കള്‍, 10 മെയ് 2021 (16:50 IST)
കൊവിഡ് രോഗികള്‍ ആശുപത്രിയില്‍ പോകുന്നതിനുപകരം എന്റെ ഉപദേശം കേട്ടാല്‍ മതിയെന്നുമുള്ള വിവാദപരാമര്‍ശവുമായി ബാബാ രാംദേവ്. വീഡിയോ സന്ദേശത്തിലാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് രോഗികള്‍ക്ക് ശ്വാസമെടുക്കാന്‍ അറിയില്ലെന്നും രാംദേവ് പറയുന്നു. ഇതേതുടര്‍ന്ന് രാംദേവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്‌ജോത് സിങ് ദാഹിയ പൊലീസില്‍ പരാതിപ്പെട്ടു.

മനുഷ്യത്വ രഹിതവും വിവേകശൂന്യവുമാണ് രാംദേവിന്റെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു. രാംദേവിന്റെ വീഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :