നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 10 മെയ് 2021 (13:21 IST)
സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പലപ്പോഴും വൈറലാകാറുണ്ട്. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് അതിശയം തോന്നും. ഇപ്പോള്‍ നമ്മള്‍ ആരാധിക്കുന്ന സൂപ്പര്‍താരം തന്നെയാണോ ഈ ചിത്രത്തിലുള്ളതെന്ന് സംശയം തോന്നും. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. മറ്റാരുമല്ല, ഇളയദളപതി വിജയ് ആണ് ഈ ചിത്രത്തില്‍ ഉള്ളത്.
നടനും ഇളയ ദളപതിയുടെ അടുത്ത സുഹൃത്തുമായ ശ്രിനാഥാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. വിജയ് തന്റെ ലോവര്‍ പ്രൈമറി പഠനസമയത്ത് ഇങ്ങനെയായിരുന്നു. ചെറിയൊരു ചിരിയോടെ സഹപാഠികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് വിജയ്. ക്ലാസ് ഫോട്ടോയാണിത്. ഏതാനും മിനിറ്റുകള്‍കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.