സംസ്ഥാനത്ത് ബുധനാഴ്ചവരെ കനത്ത വേനല്‍ മഴയ്ക്കും കാറ്റിനും സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ബുധനാഴ്ചവരെ കനത്ത വേനല്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്തും ഇടുക്കിയിലുമാണ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ വീശാനുള്ള കാറ്റിനാണ് സാധ്യതയുള്ളത്.
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമായാല്‍ തുറസായ സ്ഥലത്തും ടെറസിനുമുകളിലും നില്‍ക്കാന്‍ പാടില്ല. 24മണിക്കൂറില്‍ 64.5എംഎം മുതല്‍ 115.5 എംഎം മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.