അജിത്തിന്റെ വലിമൈയില്‍ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍, പുതിയ വിശേഷങ്ങളുമായി നടന്‍ ആര്‍ കെ സുരേഷ്

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 18 മെയ് 2021 (17:17 IST)

അജിത്തിന്റെ 'വലിമൈ' ബിഗ് സ്‌ക്രീനില്‍ കാണുവാനായി ആരാധകര്‍ മാത്രമല്ല സിനിമ താരങ്ങളും കാത്തിരിക്കുകയാണ്. നിലവിലെ സാഹചര്യം കാരണം സിനിമ പ്രേമികള്‍ക്ക് ഫസ്റ്റ് ലുക്ക് പോലും ഇതുവരെയും കാണുവാന്‍ സാധിച്ചിട്ടില്ല. നിര്‍മ്മാതാവും നടനുമായ ആര്‍ കെ സുരേഷ് സിനിമയെക്കുറിച്ചൊരു സൂചന നല്‍കി.

തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളില്‍ ചിത്രത്തിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വലിമൈ ക്രൂ അംഗങ്ങളുമായി നടന്‍ സംസാരിച്ചിരുന്നു. അജിത്ത് അടിപൊളി സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്തിട്ടുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ എന്നെ പ്രധാനപ്പെട്ട ഒരു ചിത്രമായി മാറുമെന്നും ആര്‍ കെ സുരേഷ് പറഞ്ഞു.

ഈ ചിത്രം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയും നടന്‍ പങ്കുവെച്ചു.അജിത്തിന്റെ വലിയ ആരാധകന്‍ കൂടിയാണ് ആര്‍ കെ സുരേഷ്. മലയാള ചിത്രം ജോസഫിന്റെ തമിഴ് റീമേക്കില്‍ സുരേഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :