500രൂപ പിഴയടക്കാന്‍ പണമില്ലാത്തതിനാല്‍ ബൈക്ക് പൊലീസ് പിടിച്ചെടുത്തു; നടന്ന് വീട്ടിലെത്തിയ ഹൃദ്രോഹിയായ ആള്‍ മരണപ്പെട്ടു

ശ്രീനു എസ്| Last Modified തിങ്കള്‍, 17 മെയ് 2021 (14:02 IST)
500രൂപ പിഴയടക്കാന്‍ പണമില്ലാത്തതിനാല്‍ ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടന്ന് വീട്ടിലെത്തിയ ഹൃദ്രോഹിയായ ആള്‍ മരണപ്പെട്ടു. നഗരൂര്‍ കടവിള കൊടിവിള വീട്ടില്‍ സുനില്‍ കുമാര്‍ (57) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് കടയില്‍ നിന്ന് പഴം വാങ്ങുന്നതിനിടെ ഇയാളുടെ വാഹനം പൊലീസ് പിടിച്ചത്. കൈവശം സത്യവാങ്മൂലം ഇല്ലാത്തതിനാല്‍ 500 രൂപ പിഴ ഈടാക്കുകയായിരുന്നു.

എന്നാല്‍ പണം കൈവശമില്ലാത്തതിനാല്‍ വാഹനം പിടിച്ചെടുക്കുകയായിരുന്നു. നേരത്തേ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു ഇദ്ദേഹം നടന്ന് വീട്ടില്‍ എത്തുകയും തുടര്‍ന്ന് ഒന്‍പതരയോടെ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :