18 വയസി‌ൽ പ്രധാനമന്ത്രിയെ തിരെഞ്ഞെടുക്കാം, എന്തുകൊണ്ട് പങ്കാളിയെ ആയിക്കൂടാ?: ഒവൈസി

അഭിറാം മനോഹർ| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (17:04 IST)
പതിനെട്ടാം വയസ്സില്‍ ഒരു പെണ്‍കുട്ടിക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിയെ തിരെഞ്ഞെടുത്തുകൂടാ എന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എംപി ആസാദുദ്ദീന്‍ ഒവൈസി. മോദി സർക്കാർ പൗരന്മാരുടെ സ്വാതന്ത്രത്തിലേക്ക് കടന്നുകയറുന്നതിന്റെ മികച്ച ഉദാഹരണമാണ് പുതിയ നീക്കമെന്നും ഒവൈസി ആരോപിച്ചു.

18 വയസായാല്‍ ഒരു ഇന്ത്യന്‍ പൗരന് കരാറില്‍ ഒപ്പിടാനും വ്യവസായം ആരംഭിക്കാനും, പ്രധാനമന്ത്രിമാരെ തിരഞ്ഞെടുക്കാനും, എംപിമാരെയും എംഎൽഎമാരെയും തിരെഞ്ഞെടുക്കാൻ കഴിയും. ആൺകുട്ടികളുടെ വിവാഹപ്രായപരിധി 21ൽ നിന്നും 18 ആക്കി കുറയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഒവൈസി പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും 2005ല്‍ 26 ശതമാനമായിരുന്ന തൊഴില്‍മേഖലയിലെ സ്ത്രീ പങ്കാളിത്തം 2020ല്‍ 16 ശതമാനമായി കുറഞ്ഞുവെന്നും ഒവൈസി പറഞ്ഞു.14 വയസായാല്‍ വിവാഹം അനുവദിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ അമേരിക്കയിലുണ്ട്. ബ്രിട്ടനിലും കാനഡയിലും ഒരാള്‍ക്ക് 16 വയസ്സായാല്‍ വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :