രേണുക വേണു|
Last Modified ശനി, 18 ഡിസംബര്‍ 2021 (14:06 IST)
പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് 21 ആക്കുന്നതിനെതിരെ കോണ്‍ഗ്രസും നിലപാടെടുക്കും. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടത്താനും ഹൈക്കമാന്‍ഡിന്റെ തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വനിത ശാക്തീകരണം ബില്ലിലൂടെ ഉണ്ടാകില്ലെന്നതാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. സര്‍ക്കാര്‍ പറയുന്ന ഉദ്ദേശലക്ഷ്യങ്ങളൊന്നും നേടാന്‍ ബില്‍ പര്യാപ്തമല്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. നിലവില്‍ ജനാധിപത്യ മഹിള അസോസിയേഷനും മുസ്ലീം ലീഗുമെല്ലാം സ്വീകരിച്ച നിലപാടിനോട് ചേര്‍ന്നുപോകുന്ന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിച്ചേക്കുക എന്നാണ് സൂചന.